മരങ്ങൾ പോലെയാണ് . ഒന്ന് തൊട്ടാൽ പെയ്തുതീരാൻ - വെമ്പി നിൽക്കുന്ന സങ്കടതുള്ളികളും പേറി, സ്വയം വിങ്ങിനിൽക്കും . ആരാദ്യം തോടും എന്നതും കാത്ത് മൌനത്തിൽ ആണ്ടിരിക്കും
ചില ചമയങ്ങൾ അങ്ങനെയാണ് വെറും ചമയങ്ങൾ മാത്രമായി പോകും . ചേര്‍ച്ച ഇല്ലെന്നു തിരിച്ചറിയുമ്പോഴെയ്ക്കും അടർത്തുവാൻ കഴിയാത്ത വണ്ണം ഒട്ടിപോയിരിക്കും , ഉള്ളിലെ, ഉടലിനും ജീവനും പിന്നെ - കനവുകളില്ല മുഖവുമില്ല , . ചമയങ്ങൾ ഊറ്റി കളഞ്ഞൊരു കനവുമയ് തുടരുക ജീവനെ, ചമയങ്ങളായ് തന്നെ നിങ്ങൾ വെറും ചമയങ്ങൾ മാത്രമായ് നിങ്ങൾ ..
കാരണവൻമാർ പറഞ്ഞ്കേട്ടിട്ടുണ്ട് കുടുമ്പ വഴക്കിന്നൊടുവിൽ ഭാഗം വാങ്ങി പിരിഞ്ഞു പോയൊരു ചേച്ചിയെ പറ്റി. പക മൂത്ത്, വെറുപ്പിൻ്റെ തീക്കൂട്ടി ഒരുപാട് ജീവനുകൾ ബലി കൊടുത്തിട്ടിണ്ട് നമ്മളന്നുമിന്നും. മലാലാ നീ പറഞ്ഞതാണ് ശരി , ഒരുമിച്ചു പോകണം ഇനി നമ്മൾ മറക്കണം പൊറുക്കണം പഴകി ദ്രവിച്ചൊരാ പകയും വെറുപ്പും. മലാലാ നീ ഞങ്ങളുടെ കുഞ്ഞു പെങ്ങൾ ഇനി നമുക്ക് ഒരുമിച്ച് പോരാടാം. കുടുമ്പ വഴക്ക് പഴങ്കതയാവട്ടേ...