Wednesday, October 6, 2010

നിറമില്ലാത്ത മഴവില്ല്

ഞാന്‍ കാണുന്നുണ്ട് ,
ആകാശത്തിന്റെ വിശാലതയില്‍
പ്രകാശം അതിന്റെ
വര്‍ണ്ണ വിസ്മയതാല്‍
മഴത്തുള്ളികളെ കൂട്ട് പിടിച്ചു
പ്രപഞ്ചത്തെ
അലങ്കരിക്കുന്നു
ആ നിറങ്ങള്‍ഏഴും
പീലികളില്‍ ആവാഹിച്ചു ,
മയിലുകള്‍ നൃത്തം വയ്ക്കുന്നു ...
വൃക്ഷങ്ങള്‍ തളിരിലകളെ
മഴതുള്ളികലാല്‍ കുളിപ്പിക്കുന്നു ..
ഒരു പാത്രത്തില്‍
കുറച്ചു മഴ വെള്ളം
എനിക്കുവേണ്ടി
മാറ്റി വച്ചിട്ടുണ്ട് .
അത് ഞാന്‍ എന്റെ
തലയിലൂടെ ഒഴിച്ചു,
എന്റെ ചുറ്റിലും
ഇരുണ്ട ചുവരുകള്‍ .
അതില്‍ നിറമില്ലാത്ത
ചോക്കുകൊണ്ട്‌ ഞാന്‍
മഴവില്ല് വരയ്കാന്‍ ശ്രമിച്ചു ....

2 comments:

  1. അവസാനവരികള്‍ കൂടുതല്‍ നന്നായി ലാല്‍
    :-)

    ReplyDelete
  2. നന്ദി ഉപാസനാ......... വായനയ്ക്കും പ്രോത്സാഹനത്തിനും ........

    ReplyDelete