Friday, December 10, 2010

കാഞ്ഞിരം

എന്നിലെ , നീ തന്നെ നട്ട
കാഞ്ഞിരം വേരറ്റു വീഴാന്‍ ,
ഒരു തുണ്ട് കരിമ്പിനില മതി ..
എന്തിനോ പിന്നെയും അതിനു നീ -
വെള്ളവും വളവുമേകുന്നു..
മറക്കണ്ട, ഒരുനാള്‍ അസ്ഥിയില്‍ -
ആഴ്ന്നിറങ്ങുമത്
നീല ഞരമ്പുകള്‍ പോല്‍ ..

Thursday, October 7, 2010

..ആമിയ്ക്ക്

പ്രണയിച്ചു പൂക്കളെ , മരങ്ങളെ, ചെടികളെ..
പ്രണയിച്ചു നിറങ്ങളെ , പക്ഷിയെ എന്നുവേണ്ട-
പ്രണയിച്ചു പക്ഷി തൂവലുകളെ പോലും .
പ്രണയിച്ചു പ്രണയത്തെ പ്രണയത്തിന്‍ കാമുകി
പ്രണച്ചഗാധമായ് മരണത്തെ പോലും .
പ്രണക്കപെടുകയില്ലോരിക്കലും എന്നറിഞ്ഞിട്ടും,
കലഹിച്ചു, പ്രണയത്തിനായ്‌
വിരഹതിന്നോടുവിലും-
വേഷം മാറിയും കലഹിച്ചുനോക്കി .
ഒടുവിലാ പ്രണയം തിരിച്ചറിഞ്ഞു
പ്രണയിക്കപെട്ടവള്‍ അഗാധമായ്-
പ്രണയിച്ച കാമുകനാല്‍ .
പ്രണയത്തിന്‍ ലോകത്ത്
കൈകള്‍ കോര്‍ത്തവര്‍ നടന്നകന്നു.
ഇന്നുമീ ഭൂമിയില്‍ ശേഷിപ്പിതോന്നു -
നീ വെടിഞ്ഞുപോയ നിന്റെ
പ്രണയം മാത്രം ...
ഋതുക്കള്‍ അത് മഴത്തുള്ളികളില്‍ ചാലിച്ചു,
പക്ഷി തൂവലുകളെ അത് നനച്ചു ,
ആ മഴത്തുള്ളികള്‍ തലയില്‍ ചൂടി ,
ഒരിക്കലും മരിക്കാത്ത
നിന്റെ ഓര്‍മകളുമായ് -
നീര്‍മാതളങ്ങള്‍ പൂത്തു തളിര്‍ത്തു നിന്നു...
----ലാല്‍

Wednesday, October 6, 2010

നിറമില്ലാത്ത മഴവില്ല്

ഞാന്‍ കാണുന്നുണ്ട് ,
ആകാശത്തിന്റെ വിശാലതയില്‍
പ്രകാശം അതിന്റെ
വര്‍ണ്ണ വിസ്മയതാല്‍
മഴത്തുള്ളികളെ കൂട്ട് പിടിച്ചു
പ്രപഞ്ചത്തെ
അലങ്കരിക്കുന്നു
ആ നിറങ്ങള്‍ഏഴും
പീലികളില്‍ ആവാഹിച്ചു ,
മയിലുകള്‍ നൃത്തം വയ്ക്കുന്നു ...
വൃക്ഷങ്ങള്‍ തളിരിലകളെ
മഴതുള്ളികലാല്‍ കുളിപ്പിക്കുന്നു ..
ഒരു പാത്രത്തില്‍
കുറച്ചു മഴ വെള്ളം
എനിക്കുവേണ്ടി
മാറ്റി വച്ചിട്ടുണ്ട് .
അത് ഞാന്‍ എന്റെ
തലയിലൂടെ ഒഴിച്ചു,
എന്റെ ചുറ്റിലും
ഇരുണ്ട ചുവരുകള്‍ .
അതില്‍ നിറമില്ലാത്ത
ചോക്കുകൊണ്ട്‌ ഞാന്‍
മഴവില്ല് വരയ്കാന്‍ ശ്രമിച്ചു ....

Friday, August 20, 2010

സ്വാതന്ത്ര്യം

സ്വതന്ത്ര ഭാരതമിതു
സുരക്ഷിത ഭാരതം.
ഭാഗ്യവാന്‍മാര്‍ നമ്മള്‍
വാഴ്ത്തി പാടുക
ഭാരതത്തിന്‍ സ്വാതന്ത്ര്യ ഗാഥകള്‍ ..
മൂന്നു നേരത്തിന്‍ പതിവു
തെറ്റിച്ചിട്ടൊരുനേരമാക്കുകിലതു
ദരിദ്ര സ്വാതന്ത്ര്യം ..
കൈകളറുത്തു കാണിക്ക വെച്ചതും ,
ശൂലമുനയില്‍ ഭ്രൂണത്തെ കോര്‍ത്തതും -
മത സ്വാതന്ത്ര്യം ..
നരക തുല്യമീ നഗര വീഥിയില്‍
വയര്‍ പിളര്‍ന്നു പിടഞ്ഞു മരിക്കുവാന്‍
തെരുവ് പെണ്ണിനുമുണ്ട്
ഒരമ്മതന്‍ , പിഴച്ച സ്വാതന്ത്ര്യം ..
ചുട്ടു പൊളളുന്നോരാ -
താറിട്ട റോട്ടിന്‍
പരുത്ത പ്രതലത്തില്‍
തലകുത്തി വീണു
പിറന്നതാ കുഞ്ഞിന്റെ
ജനന സ്വാതന്ത്ര്യം ..
കത്തുന്ന സൂര്യനെ
മുട്ടിയുരുംമുവാന്‍ വെമ്പുന്ന -
സൌധങ്ങള്‍ കെട്ടിപടുക്കുവാന്‍ ,
തന്നോളം പോന്ന ,
കടഞ്ഞ കല്‍ ചീളുകള്‍
കുഞ്ഞു ശിരസ്സില്‍
ചുമന്നു പോകുന്നത്
ബാല സ്വാതന്ത്ര്യം ..
കാറ്റിനെ വെല്ലുന്ന
വേഗത്തില്‍ പായുന്ന,
ആഡംബര കാറില്‍,
തൂവെള്ള വസ്ത്രതിനുള്ളിലിരുന്നവന്‍
ചിന്തിച്ചിരിക്കണം -
"എത്ര സുന്തരമീ ഭാരതം ,
എത്ര സുരക്ഷിതം".....


-------- ലാല്‍ .

Monday, July 19, 2010

നഷ്ടവസന്തം

ഒരു തുള്ളി ജീവ ജലം പോലും
വലിച്ചെടുക്കാന്‍ ഈ
വേരുകല്‍ക്കിനി ആവില്ല .
നീര് വറ്റി ചുരുണ്ട കൊമ്പുകള്‍
അവശതയോടെ ചേര്‍ന്ന് നിന്നു.
വാടിയുണങ്ങിയ കായ്കളും പൂക്കളും
ഭാദ്യതയാവാതെ അടര്‍ന്നു വീണു .
കടപുഴകി വീഴാത്തതിന്നും
കാറ്റിന്റെ സഹതാപമാകം .
പോയ വസന്തത്തില്‍
സുഗന്ധം പകര്‍ന്നത്തിന്റെ -
നന്ദി സ്മരനയാലുമാകാം..
ഇനിയൊരിക്കലും തിരിച്ചുവരാത്ത വസന്തം.
ഋതുക്കള്‍ ഓരോന്നും
കടന്നുപോയിട്ടും ,
വസന്തം കാത്തു നില്‍ക്കാതെ
നിനക്ക് വേണ്ടി ഞാന്‍
എന്നും പൂത്തു തളിര്‍ത്തു നിന്നു .!!
അറിയാം നിനക്കതു , എന്നാലും
പഴുത്ത കായകള്‍ കോത്തി തീര്‍ന്നപ്പോള്‍
മറ്റൊരു വൃക്ഷവും തേടി പറക്കുന്ന
കിളികളോടൊപ്പം നീയും
പറന്നു പോയി .......
നിനക്ക് വേണ്ടി മാത്രം
കരുതിവച്ച കായകള്‍
ഉണങ്ങി വീണതും നോക്കി,
നീ ഇന്ന് പരിഹസിച്ചു ചിരിക്കുന്നുണ്ടാവും ,
ഇന്നും നിന്റെ ആദി ,
കരിഞ്ഞുണങ്ങിയിട്ടും
കടപുഴകി വീഴാത്തതെന്തെന്നായിരിക്കും ...

...-----ലാല്‍