Friday, August 20, 2010

സ്വാതന്ത്ര്യം

സ്വതന്ത്ര ഭാരതമിതു
സുരക്ഷിത ഭാരതം.
ഭാഗ്യവാന്‍മാര്‍ നമ്മള്‍
വാഴ്ത്തി പാടുക
ഭാരതത്തിന്‍ സ്വാതന്ത്ര്യ ഗാഥകള്‍ ..
മൂന്നു നേരത്തിന്‍ പതിവു
തെറ്റിച്ചിട്ടൊരുനേരമാക്കുകിലതു
ദരിദ്ര സ്വാതന്ത്ര്യം ..
കൈകളറുത്തു കാണിക്ക വെച്ചതും ,
ശൂലമുനയില്‍ ഭ്രൂണത്തെ കോര്‍ത്തതും -
മത സ്വാതന്ത്ര്യം ..
നരക തുല്യമീ നഗര വീഥിയില്‍
വയര്‍ പിളര്‍ന്നു പിടഞ്ഞു മരിക്കുവാന്‍
തെരുവ് പെണ്ണിനുമുണ്ട്
ഒരമ്മതന്‍ , പിഴച്ച സ്വാതന്ത്ര്യം ..
ചുട്ടു പൊളളുന്നോരാ -
താറിട്ട റോട്ടിന്‍
പരുത്ത പ്രതലത്തില്‍
തലകുത്തി വീണു
പിറന്നതാ കുഞ്ഞിന്റെ
ജനന സ്വാതന്ത്ര്യം ..
കത്തുന്ന സൂര്യനെ
മുട്ടിയുരുംമുവാന്‍ വെമ്പുന്ന -
സൌധങ്ങള്‍ കെട്ടിപടുക്കുവാന്‍ ,
തന്നോളം പോന്ന ,
കടഞ്ഞ കല്‍ ചീളുകള്‍
കുഞ്ഞു ശിരസ്സില്‍
ചുമന്നു പോകുന്നത്
ബാല സ്വാതന്ത്ര്യം ..
കാറ്റിനെ വെല്ലുന്ന
വേഗത്തില്‍ പായുന്ന,
ആഡംബര കാറില്‍,
തൂവെള്ള വസ്ത്രതിനുള്ളിലിരുന്നവന്‍
ചിന്തിച്ചിരിക്കണം -
"എത്ര സുന്തരമീ ഭാരതം ,
എത്ര സുരക്ഷിതം".....


-------- ലാല്‍ .